കായികം ദുബായ്

“പാലക്കാട് സോക്കർ ഫെസ്റ്റ്” ഫെബ്രുവരി 21 ന്, വെള്ളിയാഴ്ച്ച ദുബൈയിലെ JBS സ്കൂളിൽ വച്ചു നടക്കുന്നു

പാലക്കാട് എക്സ്പാറ്റ് UAE യുടെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന്, വെള്ളിയാഴ്ച്ച “പാലക്കാട് സോക്കർ ഫെസ്റ്റ്” ദുബൈയിലെ ജുമൈറയിൽ JBS സ്കൂളിൽ വച്ചു നടക്കുന്നു. 1st Prize – 4,444 ദിർഹംസ്, 2nd Prize- 2,222 ദിർഹംസ്, 3rd Prize – 1,000 ദിർഹംസ്, 4th Prize -750 ദിർഹംസ്.

4 വർഷത്തോളമായി വാട്സാപ്പ് എന്ന സോഷ്യൽ മീഡിയയിലൂടെ മുന്നോട്ട് പോകുന്ന 200 ൽ കൂടുതൽ ഒറ്റപ്പാലം നിവാസികൾ ഉള്ള ഒരു പൊതു കൂട്ടായ്മയാണ് ‘നമ്മുടെ ഒറ്റപ്പാലം’. ഒറ്റപ്പാലത്തിൻ്റെ വികസനവും അതിലുപരി നല്ല സൗഹൃദ ചർച്ചകളും എന്നും മുതല്കൂട്ടായ ഒരു കൂട്ടായ്മയാണ് ‘നമ്മുടെ ഒറ്റപ്പാലം’. ഈ കൂട്ടായ്മയുടെ മറ്റൊരു പൊൻതൂവൽ ആണ് UAE ൽ ഒറ്റപ്പാലത്തുകാരുടെ കൂട്ടായ്മയോടെ രൂപീകരിച്ച ‘FC ഒറ്റപ്പാലം UAE ‘.

ഫെബ്രുവരി 21 ന് നടക്കുന്ന പാലക്കാട് സോക്കർ ഫെസ്റ്റിൽ FC ഒറ്റപ്പാലം UAE മത്സരത്തിനിറങ്ങുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0552269159 – റിബിൻ മാളിയേക്കൽ.