ഇന്ത്യ

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം : ലോക്‌സഭ താത്കാലികമായി നിര്‍ത്തിവെച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. ഒന്നരവരെയാണ് ലോക്‌സഭ നിര്‍ത്തിവെച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും തുടര്‍ച്ചായായി മുദ്രാവാക്യങ്ങളുയര്‍ന്നതിനെ തുടര്‍ന്നാണ് ലോക്‌സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചത്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമാണ് മുദ്രാവാക്യം വിളിച്ചത്. ഗോലി മാർനാ ബന്ധ് കരോ (വെടിവെപ്പ് നിർത്തൂ ) എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം

error: Content is protected !!