ദുബായ്

പൊന്ന്യം പാലം പ്രവാസി സംഗമം സീസൺ-3 ഫെബ്രുവരി 7 ന്

പൊന്ന്യം പാലം പ്രവാസി സംഗമം സീസൺ-3, ഫെബ്രുവരി 7 ന് ദുബൈ ഖിസേസിലെ അൽ തവാർ പാർക്ക് -1 ൽ വെച്ച് നടത്തപ്പെടുകയാണ്. ഉച്ചക്ക് 12 മണിക്ക് രെജിസ്ട്റേഷനോടു കൂടെ ആരംഭിക്കുന്ന സംഗമം ഉച്ചഭക്ഷണത്തിന് ശേഷം കാര്യ പരാപാടിക്ക് തുടക്കം കുറിക്കുന്നു. പ്രവാസി ഭാരതി പുരസ്കാര ജേതാവും, ലോക മലയാളി സഭ അംഗവും, സാമൂഹ്യ പ്രവർത്തകനുമായ അഷ്റഫ് താമരശ്ശേരി ഉദ്ഘാടകനായ ചടങ്ങ് കമ്മിറ്റി വൈസ് പ്രസിഡന്റ് അൻവർ കുനിയിൽ അദ്ധ്യക്ഷം വഹിക്കുന്നു. കമ്മിറ്റി സെക്രട്ടറി ലത്തീഫ് സഫ സ്വാഗതവും പ്രോഗ്രാം കൺവീനർ താജുദ്ദീൻ കുനിയിൽ നന്ദിയും പ്രകാശിപ്പിക്കും. തുടർന്നു വിവിധ തരം ഫാമിലി ഗെയിമുകളും ഉണ്ടായിരിക്കുന്നതാണ്. പൊന്ന്യം പാലം പ്രവാസി സുഹൃത്തുക്കൾ സംഗമത്തിലേക്ക് കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.

error: Content is protected !!