ദുബായ്

പ്രവാസികൾ വിദേശത്തു നേടുന്ന വരുമാനത്തിന് നികുതിയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രത്തിന് നന്ദി: പുന്നക്കൻ മുഹമ്മദലി

ദുബായ്: പ്രവാസികൾ വിദേശത്ത് നേടുന്ന സമ്പാദ്യത്തിനു നികുതിയേർപ്പെടുത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കവെ നികുതിയേർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ നൽകിയ വിശദീകരണത്തിന് നന്ദിയുണ്ടെന്ന് ഇൻക്കാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി.

എൻ.ആർ.ഐ പ്രവാസികൾക്ക് നികുതിയേർപ്പെടുത്തിയുള്ള ബജറ്റിലെ പരാമർശം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ഉത്തരവാദപ്പെട്ട പ്രതിപക്ഷ എം.പി.ന്മാരുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ഈ കാര്യം പ്രവാസികളുടെ ആശങ്ക ധനകാര്യമന്ത്രിയുടെ അടുത്ത് പെട്ടെന്ന് തന്നെ എത്തിച്ചത് കൊണ്ട് പ്രവാസികളുടെ ആശങ്ക ഒഴിവാക്കുവാൻ സാധിച്ചുവെന്നും ഇതിന് വേണ്ടി പ്രവർത്തിച്ച നേതാക്കളോടും, മാധ്യമ സുഹൃത്തുക്കളോടും എന്നും പ്രവാസികളായ ഞങ്ങൾ നന്ദിയുള്ളവരാകരിക്കുമെന്നും, ഇതിന് വേണ്ടി പ്രവർത്തിച്ച സംഘടനകൾക്ക് അഭിമാനിക്കാൻ വക നൽകുന്നതാണെന്നും, ഇൻക്കാസ് ജനറൽ സെക്രട്ടറി പറഞ്ഞു.

error: Content is protected !!