കേരളം

റാഫി പള്ളിപ്പുറത്തിനുള്ള ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പയുടെ ‘ചന്ദ്രഗിരി സ്നേഹാദരം’ ഫെബ്രു – 8 ന് കൈമാറും

മേൽപറമ്പ: ഒരു നാടിന്റെ സർവ്വ ചരിത്രമെഴുത്തുകാരനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ റാഫി പള്ളിപ്പുറത്തിനുള്ള ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പയുടെ ‘ചന്ദ്രഗിരി സ്നേഹാദരം’ ബേക്കൽ റെഡ് മൂൺ ബീച്ചിൽ പ്രത്യേക തയ്യാറാക്കിയ വേദിയിൽ വെച്ച് ഫെബ്രുവരി 8 ന് ശനിയാഴ്ച ക്ലബിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിപുലമായ കുടുംബസംഗമത്തിൽ വെച്ച് കൈമാറും.
ചന്ദ്രഗിരി ക്ലബ് പുറത്തിറക്കുന്ന പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസിയായ കുട്ടിയമ്മ രചിച്ച കവിതകൾ പുസ്തക രൂപത്തിൽ പുറത്തിറക്കുന്നതിന്റെ പ്രകാശന വേദിയിലാണ് റാഫിക്കുള്ള ആദരവ് കൈമാറുന്നത്,ചടങ്ങിൽ സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

error: Content is protected !!