ഇന്ത്യ

ബുര്‍ഖ ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ ശൂര്‍പ്പണകയുടെ പിന്‍ഗാമികൾ : ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്

ഉത്തര്‍പ്രദേശില്‍ വിദ്വേഷ പ്രസംഗം നടത്തി സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി രഘുരാജ് സിംഗ്. മുസ്‌ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് അവര്‍ ശൂര്‍പ്പണഗയുടെ പിന്‍ഗാമികളായതിനാലാണെന്നാണ് മന്ത്രി പറഞ്ഞത്.

തീവ്രവാദികള്‍ ബുര്‍ഖയെ മറയായി ഉപയോഗിക്കുന്നു. അതിനാല്‍ ബുര്‍ഖ രാജ്യമൊട്ടാകെ നിരോധിക്കണമെന്നും രഘുരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നിരവധി ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതിനാല്‍ ബുര്‍ഖ നിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആഗ്രയിലെ ഷാഹ്ജമാല്‍ പരിസരത്ത് പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ വിദ്വേഷ പ്രസംഗം.