ഇന്ത്യ

രജനീകാന്തിൻറെ രാഷ്ട്രീയ പാര്‍ട്ടി ഏപ്രില്‍ മുതൽ

ചെന്നൈ: സൗത്തിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത് ഏപ്രിലില്‍ തൻറെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. രജനി മക്കള്‍ മന്‍ട്രത്തിലെ പ്രവര്‍ത്തകരാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം വൈകില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.പാര്‍ട്ടിയുടെ പേരിനെക്കുറിച്ചോ പാര്‍ട്ടിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടാകുമോ എന്ന വിഷയങ്ങൾ ഇതുവരെ വ്യക്തതമല്ല.