ഷാർജ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.എ.ഇ.യിൽ

ഷാർജ:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെബ്രുവരി 12 മുതൽ 15 വരെ യു എ ഇ സന്ദർശിക്കുന്നു. 12 രാത്രി ഒൻപതിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ഇൽ എത്തിച്ചേരുന്ന അദ്ദേഹം 13 ന് കേരളത്തിൽ നിന്നുള്ള യുവ സംരംഭകരുടെ മീറ്റിങ്ങിൽ സംബന്ധിക്കും. 14 വൈകിട്ട് 7ന് ഇൻകാസ് യു എ ഇ കമ്മിറ്റി ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ‘ഒരു ഇന്ത്യ ഒരു ജനത’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യുമെന്നും ഇൻകാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിലും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയും അറിയിച്ചു.

 

error: Content is protected !!