അബൂദാബി

യുഎഇ യിൽ കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ടു പേർക്ക് കൂടി സുഖം പ്രാപിച്ചു

യുഎഇയിൽ കൊറോണ വൈറസ് രോഗം കണ്ടെത്തിയ രണ്ട് ചൈനീസ് രോഗികൾ ഇപ്പോൾ പൂർണമായി
സുഖം പ്രാപിച്ചു. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച എട്ട് കേസുകളിൽ 3പേരുടെ അസുഖം പൂർണമായും
ഭേദപ്പെട്ടതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം (മൊഹാപ്പ്) അറിയിച്ചു.
ചൈനയിൽ നിന്നുള്ള 73 കാരിയായ ലിയു യുജിയയാണ് രോഗത്തിൽ നിന്ന് പൂർണമായും
സുഖം പ്രാപിച്ച ആദ്യ രോഗിയെന്ന് കഴിഞ്ഞ ആഴ്ച മന്ത്രാലയം അറിയിച്ചിരുന്നു.