അബൂദാബി

യു.എ.ഇയിലെ ആദ്യ ആണവോര്‍ജ നിലയത്തിൽ ഇന്ധനം നിറക്കൽ പ്രക്രിയക്ക് തുടക്കം

ബറകയില്‍ നിര്‍മിച്ച നിലയം പ്രവർത്തന ക്ഷമമാകുന്നതിൻെറ നിർണായക ഘട്ടമാണിത്. 60 വര്‍ഷത്തേക്കാണ് നിലയത്തിന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അനുമതി നല്‍കിയത്.

നാല് റിയാക്ടറുകൾ ഉൾപ്പെടുന്ന പ്ലാൻറിൽ ഇന്ധനം നിറയ്ക്കൽ പ്രക്രിയ വിജയകരമായി പുരോഗമിക്കുന്നതായി അധികൃതർ വെളിപ്പെടുത്തി. നവാഹ് എനർജി എന്ന കമ്പനിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. അറബ് മേഖലയിലെ ആദ്യ ആണവോർജ നിലയം എന്ന നിലക്ക് ബറാക നിലയത്തെ താൽപര്യപൂർവമാണ് എല്ലാവരും വീക്ഷിക്കുന്നത്.

അബൂദബിയിലെ അൽദഫ്റ മേഖലയിൽ സ്ഥിതിചെയ്യുന്ന ആണവ നിലയത്തിൻെറ ഒന്നാം യൂനിറ്റ് കമീഷൻ ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിദ്ധരായ ഒരുപറ്റം എഞ്ചിനിയർമാരും ജീവനക്കാരും സജീവമാണ്. റിയാക്ടർ ഡിസൈൻ, കൂളിങ് സംവിധാനങ്ങൾ, സുരക്ഷ ക്രമീകരണങ്ങൾ, അടിയന്തര തയാറെടുപ്പ്, റേഡിയോ ആക്ടിവ് മാലിന്യ നിർമാർജനം, മറ്റ് സാങ്കേതിക വശങ്ങൾ എന്നിവയാണ് പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നത്.

ആണവോർജ നിലയം ഒന്നാം യൂനിറ്റ് പ്രവർത്തനം ആരംഭിക്കുമ്പോൾ സമൂഹത്തിെൻറയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ.

error: Content is protected !!