ദുബായ്

ഉപ്പും മുളകും റെസ്റ്റോറൻറിൻറെ സൂപ്പർ ജോഡി ഷെഫ് മത്സരം ;ഒന്നാം സമ്മാനം 5000 ദിർഹംസ്

ഉപ്പും മുളകും റെസ്റ്റോറന്റും ഗോൾഡൻ ഫോർക്കും ദുബായ് വാർത്തയും ചേർന്ന് ഒരുക്കുന്ന സൂപ്പർ ജോഡി ഷെഫ് മത്സരത്തിന് തുടക്കമായി . ജോഡികളായിട്ടാണ് പാചക മത്സരം നടക്കുക . ഒന്നാം സമ്മാനമായി 5000 ദിർഹംസും , രണ്ടാം സമ്മാനമായി 2000 ദിർഹംസും വിജയികൾക്ക് ലഭിക്കും .എല്ലാ മത്സരാർത്ഥികൾക്കും സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട് .മാർച്ച് 14 ശനിയാഴ്ച മംസാറിലെ ഉപ്പും മുളകും റെസ്റ്റോറൻറിൽ വച്ചാണ് മത്സരം നടക്കുക.

രണ്ട് പേരുള്ള ടീമായി തിരിഞ്ഞാണ് ( ഭാര്യാഭർത്താക്കൾ , സുഹൃത്തുക്കൾ,ബന്ധുക്കൾ ) മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക . പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അഡ്രസ്സും ബന്ധപ്പെടാനുള്ള നമ്പറും ദുബായ് വാർത്തയുടെ ഫേസ്ബുക്ക് പേജിൻറെ ഇൻബോക്സിലേക്ക് അയക്കാവുന്നതാണ് . മത്സരത്തിന് മുമ്പായി മത്സരാർത്ഥികൾക്ക് വിദഗ്ദരുടെ സാന്നിധ്യത്തിൽ ഗ്രൂമിങ് നടക്കും.

error: Content is protected !!