അബൂദാബി

ഉയരുന്നു.. അബുദാബിയില്‍ ഹിന്ദു ക്ഷേത്രം ; അടിത്തറ നിര്‍മാണം തുടങ്ങി

അബുദാബിയില്‍ ഉയരുന്ന ഹിന്ദു ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം തുടങ്ങി. അബൂ മുറൈഖയില്‍ അബുദാബികിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അനുവദിച്ച സ്ഥലത്താണ് കഴിഞ്ഞ ദിവസം നിര്‍മാണം തുടങ്ങിയത്. ബ്രഹ്മവിഹാരി സ്വാമി അക്ഷയ്‍മുനിദാസിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകളോടെയായിരുന്നു  തുടക്കം..

 

അടിത്തറ നിര്‍മാണം പൂര്‍ത്തിയായ ശേഷം മറ്റ് നിര്‍മിതികള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്ത് അബുദാബിയിലെത്തിക്കുകയാവും ചെയ്യുക. ക്ഷേത്രത്തിലാവശ്യമായ ശിലകളുടെ നിര്‍മാണം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. ഇവ അബുദാബിയിലെത്തിച്ചശേഷം ഇവിടെ വെച്ച് കൂട്ടിയോജിപ്പിച്ചാവും യുഎഇയിലെ ആദ്യ കല്‍ക്ഷേത്രം പൂര്‍ത്തീകരികരിക്കുക. 2020ഓടെ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ മുഖ്യാതിഥിയായിരുന്നു.