ദുബായ് ഷാർജ

ഷാർജ ഹസാന ലുലുവിൽ വേൾഡ് ഫുഡ് കാർണിവൽ ഇന്ന് മുതൽ ; എൺപതിലേറെ രാജ്യങ്ങൾ ഒന്നിക്കുന്ന ഭക്ഷ്യമേള

വിവിധ രാജ്യങ്ങളുടെ ഭക്ഷണങ്ങളും സംസ്കാരങ്ങളും ഒന്നിപ്പിക്കാനായി ലുലു ഗ്രൂപ്പ് ഒരുക്കുന്ന ‘വേൾഡ് ഫുഡ് ഫെസ്റ്റിവൽ ‘ ഷാർജ അൽ ഹസാന ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ന് രാത്രി 8 മണിക്ക് ഉത്ഘാടനം ചെയ്യും . ഭക്ഷണത്തോടൊപ്പം പലവിധ മത്സരങ്ങളും നടക്കുന്ന ഈ മേള മാർച്ച് ഏഴു വരെ ഹസാനയുൾപ്പെടെയുള്ള യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ലുലു മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലുമായി അരങ്ങേറും .
ശ്രീ അബ്ദുൽ അസീസ് മുഹമ്മദ് ഹുമൈദ് ഷത്താഫ്
( അസിസ്റ്റന്റ് ഡയറക്ടർ/ ജനറൽ ഫോർ മെംബേർസ് സെർവിസ്) , മേധത് മുനീർ മുഹമ്മദ്, (ഹെഡ് ഓഫ്
അറ്റസ്റ്റേഷൻ, ഹെഡ് ഓഫ് മെമ്പർഷിപ് സെർവിസ്) മുഖ്യാതിഥികളായെത്തും.

error: Content is protected !!