അബൂദാബി ദുബായ്

നാദാപുരത്തുകാരുടെ അഭിമാനം യൂനുസ് ഹസന് യുഎഇ യുടെ 10 വർഷത്തെ ഗോൾഡൻ വിസ

കോഴിക്കോട് ജില്ലയിലെ നാദാപുരം ഭാഗത്തു നിന്ന് ദുബായിലെത്തി ബർദുബൈ ഏരിയയിൽ കന്പ്യൂട്ടർ റീറ്റെയ്ൽ വിപണിയിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത യൂനുസ് ഹസ്സൻ  ഇന്ന് ഈ രംഗത്ത് ഒന്നാം നിരയിൽ മുന്നോട്ട് കുതിക്കുന്പോൾ യുഎഇ ഭരണകൂടം 10 വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചു. യൂനുസ് ഹസൻ നയിക്കുന്ന അൽ ഇർഷാദ് കന്പ്യൂട്ടർ ഗ്രൂപ്പ് ഇന്ന് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ ഹോൾ സെയിൽ രംഗത്തും റീറ്റെയ്ൽ മേഖലയിലും ഏറ്റവും മികച്ച ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് നൽകിക്കൊണ്ട് ദുബായിൽ പുതിയ വിപ്ലവകരമായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇമ്മിഗ്രേഷൻ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ECH പ്രതിനിധികളുടെ മുന്നിൽ വച്ച് യൂനുസ് ഹസൻ കാർഡ് ഏറ്റുവാങ്ങി. ഉപഭോക്താക്കൾ തന്റെ പ്രവർത്തന മേഖലയിൽ തനിക്ക് നൽകിയ പിന്തുണയും വിശ്വാസവുമാണ് തന്റെ സ്ഥാപനത്തിന്റെ വിജയത്തിൽ കലാശിച്ചതെന്നും ഇന്ന് ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് എത്തിക്കുന്നതിൽ അക്കാര്യങ്ങൾക്ക് വലിയ പങ്കുണ്ടെന്നും യൂനുസ് ഹസൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കടലാസ് ജോലികൾ പെട്ടെന്ന് തന്നെ തീർപ്പാക്കി നൽകിയ ECH ന് യൂനുസ് ഹസൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വിവിധ ബിസിനസ് മേഖലകളിൽ വിജയം വരിച്ച 2000 ൽ അധികം പേർക്ക് ഇതിനകം യുഎ ഇ യുടെ ഗോൾഡൻ കാർഡ് വിസ ലഭിച്ചിട്ടുണ്ട്.