അന്തർദേശീയം

കൊറോണ വൈറസ്: വൈറസ് ബാധ അതി ഭീകരമായി തുടരുന്ന ന്യൂയോർക്കിന് 100 വെന്റിലേറ്ററുകൾ നൽകി ടെസ്‌ല 

അമേരിക്കയിൽ കൊറോണ വൈറസ് ബാധ അതി ഭീകരമായി തുടരുകയാണ്. ലോകത്തിൽ തന്നെ ഏറ്റവുമധികം കോവിഡ് 19 രോഗികളുള്ളത് ഇന്ന് യു എസിലാണ്.ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ 123, 750 കൊറോണ രോഗികളാണുള്ളത്. 2, 227 പേർ കൊറോണ മൂലം മരണപ്പെടുകയും ചെയ്തിരിക്കുന്നു. ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ന്യൂയോർക്കിൽ മാത്രം 519 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്. വൈറസുകൾ ശ്വാസകോശത്തെ അക്രമിക്കുന്നതിനാൽ വെന്റിലേറ്ററുകൾ വളരെ അത്യാവശ്യമാണ്.ഈ സാഹചര്യത്തിൽ ന്യൂയോർക്കിലേക്ക് 100 വെന്റിലേറ്ററുകൾ സംഭാവനയായി നൽകിയിരിക്കുകയാണ് ടെസ്‌ല ഗ്രൂപ്പ്. ചൈനയിൽ നിന്നാണ് വെന്റിലേറ്ററുകൾ എത്തിക്കുന്നത്. ന്യൂയോർക്കിലേക്ക്  മാത്രം ഏകദേശം 30, 000ത്തോളം വെന്റിലേറ്ററുകൾ നിലവിൽ ആവശ്യമാണ്. വെന്റിലേറ്ററുകൾ സംഭാവന നൽകുന്ന ടെസ്‌ല ഗ്രൂപ്പ് മേധാവിയും, space X സ്ഥാപകനുമായ എലോൺ മസ്കിന് ന്യൂയോർക്ക് ഗവർണർ നന്ദി അറിയിച്ചു.

error: Content is protected !!