Uncategorized

മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ഒഴിവാക്കി; വർക്ക് പെർമിറ്റുകളും റസിഡൻസ് വിസകകളും യുഎഇയിൽ ഓട്ടോമാറ്റിക്കലി പുതുക്കും

റെസിഡൻസി വിസകളും ലേബർ പെർമിറ്റും കാലാവധി കഴിഞ്ഞ തൊഴിലാളികളെയും വീട്ടുജോലിക്കാരെയും മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കുകയും അവരുടെ വിസകൾ ഓട്ടോമാറ്റിക്കലി പുതുക്കുകയും ചെയ്യും, ബുധനാഴ്ച വൈകിട്ടോടെ ആണ് ഈ പ്രഖ്യാപനം വന്നത്.

ഈ മുൻകരുതൽ നടപടി അനുസരിച്ച്, തൊഴിലാളികൾ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളെ സമീപിക്കേണ്ടതില്ല,

ഓട്ടോമാറ്റിക്കലി പുതുക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഗാർഹിക സേവന തൊഴിലാളികൾക്കും മാത്രമേ ബാധകമാകൂ എന്ന് പ്രഖ്യാപനത്തിൽ പറയുന്നു.

ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പും ആണ് ഈ തീരുമാനമെടുത്തത്.

error: Content is protected !!