അന്തർദേശീയം ഇന്ത്യ

തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി

നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍. സമ്മേളനത്തില്‍ എത്രപേര്‍ പങ്കെടുത്തുവെന്ന കൃത്യമായ വിവരമില്ലെന്നും 1500 ന് മുകളില്‍ പേര്‍ ഉണ്ടായിരിക്കാമെന്നാണ് അനുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ കൂടി പരിശോധനാഫലങ്ങള്‍ പുറത്തുവരാനുണ്ട്.

error: Content is protected !!