Info

ലോകത്ത് കൊറോണ രോഗികൾ 5 ലക്ഷം; മരണം 24,000 കടന്നു

ലോകത്തൊട്ടാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5,31,337 ആയി. 24,058 പേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് അമേരിക്കയാണ്. 86,197 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. ചൈനയെയും ഇറ്റലിയും മറികടന്ന് അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം കൂടി.

24 മണിക്കൂറിനിടെ അമേരിക്കയിൽ16,841 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേർ ഇതുവരെ മരിച്ചു.

മരണസംഖ്യയിൽ ഇറ്റലിയാണ് മുന്നിൽ. 8,215 പേർ ഇതുവരെ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 712 പേരാണ് മരിച്ചത്. യൂറോപ്പിൽ ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് സ്പെയിനിൽ ആണ്. മരണ നിരക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ളത് സ്പെയിൻ തന്നെ. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 700 പേർ മരിച്ചു.

ഇറാനിൽ 2234 പേരും, ഫ്രാൻസിൽ1696 പേരും മരിച്ചു. ചൈനയിൽ 3287 പേരാണ് ഇതുവരെ മരിച്ചത്.