അന്തർദേശീയം ഇന്ത്യ

7500 രൂപയ്ക്ക് വെന്റിലേറ്ററുകൾ നിർമ്മിക്കുവാൻ മഹീന്ദ്ര ഒരുങ്ങുന്നു 

രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ രോഗ ചികിത്സയ്ക്കാവശ്യമായ വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങുകയാണ് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര. നിലവിൽ വിപണിയിൽ 10 ലക്ഷം വരെ വില വരുന്ന വെന്റിലേറ്ററുകൾ വെറും 7500 രൂപയ്ക്കാണ് മഹീന്ദ്ര നിർമ്മിക്കന്നത്. ആംബു ബാഗ് എന്നറിയപ്പെടുന്ന ബാഗ് വാൽവ് മാസ്ക് വെന്റിലേറ്ററിന്റെ മാതൃക അനുമതിക്ക് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടന്‍ മഹീന്ദ്ര ഇതിന്‍റെ ഉത്പാദനവും തുടങ്ങും. കമ്പനിയുടെ വാഹന നിർമാണ പ്ലാന്‍റുകകൾ വെന്റിലേറ്ററുകളുടെ നിർമ്മാണത്തിനായി വിട്ടു നൽകുമെന്നും, മഹീന്ദ്ര റിസോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും നേരത്തെ കമ്പനി എം.ഡി പവൻ ഗോയെങ്കെ അറിയിച്ചു.

error: Content is protected !!