ഇന്ത്യ

ഇന്ത്യയിൽ കോവിഡ്‌ ബാധിതർ 854, കൂടുതൽ കേസുകൾ കേരളത്തിൽ

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 854 ആയി. വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ രോഗബാധിതരുടെ എണ്ണം 164 ആയി. ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 19 പേരാണ് കൊറോണ ബാധിതരായി ഇതുവരെ മരിച്ചത്.

കേരളത്തിൽ കൊറോണാ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 1,10,299 പേർ നിരീക്ഷണത്തിൽ ഉണ്ട്.

error: Content is protected !!