അന്തർദേശീയം ഇന്ത്യ ദേശീയം

കൊവിഡ് 19 ; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കൊവിഡ് 19 പശ്ചാത്തലത്തിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫെഡറൽ ഫണ്ടിൽനിന്ന് അമ്പത് ബില്യൻ യുഎസ് ഡോളർ അനുവദിക്കുമെന്ന് ട്രംപ് പറഞ്ഞു. അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത 8 ആഴ്ചകൾ നിർണായകമാണെന്നും വൈറസിനെ കുറിച്ച് പഠിക്കുകയും അതിജീവിക്കുകയും ചെയ്യുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തെ എല്ലാ ആശുപത്രികളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

error: Content is protected !!