അന്തർദേശീയം

കൊറോണ വൈറസിന് ട്രംപ് നിർദ്ദേശിച്ച മരുന്ന് കഴിച്ച് രോഗി മരിച്ചു

കൊവിഡ് 19 രോഗബാധക്ക് മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ക്ലോറോക്വിന്‍ കഴിച്ച അരിസോണ സ്വദേശി മരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇയാള്‍ സ്വയം ചികിത്സ നടത്തുകയായിരുന്നു. കൊവിഡ് 19ന് ക്ലോറോക്വിന്‍ ശക്തമായ മരുന്നാണെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലോറോക്വിന്‍ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. ഇയാള്‍ക്ക് രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മീന്‍ടാങ്ക് വൃത്തിയാക്കാന്‍ കൊണ്ടുവന്ന ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റ് ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

error: Content is protected !!