അബൂദാബി

അബുദാബിയിലും എല്ലാ പൊതുഗതാഗത മാർഗ്ഗങ്ങളും ഇന്ന് രാത്രി 8 മുതൽ മാർച്ച് 29 ഞായറാഴ്ച രാവിലെ 6 വരെ നിർത്തിവെക്കുന്നു

അബുദാബിയിലും എല്ലാ പൊതുഗതാഗത മാർഗ്ഗങ്ങളും ഇന്ന് രാത്രി 8 മുതൽ മാർച്ച് 29 ഞായറാഴ്ച രാവിലെ 6 വരെ നിർത്തിവെക്കുന്നു എന്ന് അബുദാബി മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും (ഡിഎംടി) അറിയിച്ചു.

ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രഖ്യാപിച്ച പ്രകാരം അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ബസുകളും ടാക്സികളും സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ നേരിടാൻ ഈ സമയങ്ങളിൽ വാഹനങ്ങൾ അണുവിമുക്തമാക്കുന്ന പ്രക്രിയകൾ നടക്കും