Info അബൂദാബി

അബുദാബിയിലെ 3 പ്രധാനപ്പെട്ട ബാങ്കുകൾ EMI തിരിച്ചടവ് മൂന്നുമാസത്തേക്ക് നിർത്തിവച്ചു

അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാന്റെ ഉത്തരവ് അനുസരിച് അബുദാബിയിലെ പ്രധാനപ്പെട്ട 3 ബാങ്കുകൾ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബാങ്ക് ലോൺ സംബന്ധമായ തിരിച്ചടവ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചു. FAB, ADIB, ADCB എന്നീ ബാങ്കുകളാണ് നിർദ്ദേശമനുസരിച്ച് വായ്പ്പാ തിരിച്ചടവുകൾ നിർത്തിവച്ചിരിക്കുന്നത് മാത്രമല്ല ക്രെഡിറ്റ് കാർഡ് പ്രോസോസിങ് ഫീ റീഫണ്ട് നൽകാനും തീരുമാനിച്ചിട്ടുണ്ട്. യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകളിൽ സർവീസ് ഫീ ജൂൺ 30 വരെ ഈടാക്കരുതെന്നും ഉത്തരവിലുണ്ട്. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇത് വലിയ ആശ്വാസമായി മാറുകയാണ്.