അന്തർദേശീയം ഇന്ത്യ കേരളം

കോവിഡ് 19 :പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി നല്‍കുമെന്ന് അദാനിഗ്രൂപ്പ്

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിയെ നേരിടാനുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി രൂപ നല്‍കുമെന്ന് അറിയിച്ചു .

‘കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനായി പ്രധാനമന്ത്രി കെയറിലേക്ക് അദാനി ഫൗണ്ടേഷന്‍ 100 കോടി നല്‍കാന്‍ സന്നദ്ധമാണ്’ എന്ന് അദാനി ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഗൗതം അദാനി ട്വീറ്റ് ചെയ്യുകയായിരുന്നു . ഈ പരീക്ഷണ ഘട്ടത്തില്‍ സര്‍ക്കാരിനേയും സഹപൗരന്‍മാരേയും പിന്തുണക്കുന്നതിനായി കൂടുതല്‍ വിഭവങ്ങള്‍ സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് -19 പ്രതിസന്ധിയെ നേരിടാനായി ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍സ്ട്രീസ് തുടങ്ങിയവരും നേരത്തെ സംഭാവന പ്രഖ്യാപിച്ചിരുന്നു

error: Content is protected !!