അജ്‌മാൻ

അജ്മാനിൽ വ്യാജ മാസ്ക്ക് നിർമ്മാണം ; ഷോപ്പ് അധികൃതർ അടപ്പിച്ചു

വ്യാജ മാസ്ക്ക് ഉണ്ടാക്കി പണമുണ്ടാക്കാൻ നോക്കിയവർ കുടുങ്ങി. കോവിഡ്–19 ഭീതിയിൽ കഴിയുന്ന ജനത്തിന്റെ ആവശ്യം മുതലാക്കാൻ കച്ചവടത്തിനിറങ്ങിയവരാണ് അജ്മാൻ സാമ്പത്തിക മന്ത്രാലയ കാര്യാലയ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിടിയിലായത്. വ്യാജ മാസ്ക്കുകൾ നിർമിച്ചിരുന്ന രണ്ട് പ്രദേശിക ഉൽപാദനശാലകൾ അധികൃതർ അടപ്പിച്ചു.
ഉൽപന്നങ്ങളിൽ ഉൽപാദന രാജ്യങ്ങളുടെ പേര് പതിക്കണമെന്ന നിയമം ലംഘിച്ചിരുന്നതായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്തലവൻ അഹ്മദ് ഖൈർ അൽ ബലൂശി അറിയിച്ചു.

error: Content is protected !!