അന്തർദേശീയം

ആമസോണ്‍ തൊഴിലാളിക്ക് കൊവിഡ്-19;ന്യൂയോര്‍ക്കില്‍ പ്രതിഷേധം

ആമസോണ്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് കൊവിഡിനെതിരെ സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം. ന്യൂയോര്‍ക്കിലെ ഒരു ആമസോണ്‍ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം നടക്കുന്നത്. കമ്പനിയിലെ തൊഴിലാളികള്‍ക്ക് കൊവിഡ് ബാധയുണ്ടെന്നും താല്‍ക്കാലികമായി അടച്ചിടണമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അല്ലെങ്കില്‍ ഇവര്‍ മുഖേന നിരവധി പേര്‍ക്ക് കൊവിഡ് പടരുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അറുപതോളം തൊഴിലാളികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ആമസോണ്‍ കേന്ദ്രത്തിനു നേരെയാണ് പ്രതിഷേധം.

error: Content is protected !!