ദുബായ്

ദുബായ് കിരീടാവകാശി വിളിക്കുന്നു , നിങ്ങൾ റെഡിയാണോ ? ദുബായിക്ക് വേണ്ടി വളണ്ടിയർ ആകാൻ

ദുബായ് നഗരത്തെ സഹായിക്കാൻ സന്നദ്ധപ്രവർത്തകരെ ക്ഷണിച്ച് കൊണ്ട് ദുബായ്  കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ (ചൊവ്വാഴ്ച) ഒരു അപ്പീൽ നൽകി.

” നിങ്ങളുടെ നഗരത്തിന് നിങ്ങളെ ആവശ്യമുണ്ട്. ദുബായിക്ക് വേണ്ടി വളണ്ടിയർ ആകാൻ ” ഇതായിരുന്നു ആ കാമ്പെയിൻ സന്ദേശം

പൗരന്മാരോടും താമസക്കാരോടും അവരവർക്ക് കഴിയാവുന്ന രീതിയിൽ പിന്തുണ സംഭാവന നൽകാനായി ഡേ ഫോർ ദുബായ് എന്ന ആപ്പ് ആപ്പിൾ സ്റ്റോർ വഴിയോ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴിയോ ഡൌൺലോഡ് ചെയ്യുവാനുള്ള അഭ്യർത്ഥനയോടെ ആയിരുന്നു ദുബായ് കിരീടാവകാശിയുടെ അപ്പീൽ.

“യുഎഇയിലെ സന്നദ്ധപ്രവർത്തനങ്ങൾക്കുള്ള ആദ്യത്തെ, ഏറ്റവും വലിയ സ്മാർട്ട് പ്ലാറ്റ്ഫോം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡേ ഫോർ ദുബായ് ആപ്ലിക്കേഷൻ “ദുരന്തങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും” എമിറേറ്റിലെ കമ്മ്യൂണിറ്റി സേവനങ്ങളെ പിന്തുണയ്ക്കാൻ സന്നദ്ധപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്.