അബൂദാബി

Ask the Doctor ക്യാമ്പയിന് തുടക്കം 

ദുബായ്: രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽദുബായ് ഹെൽത്ത് അതോറിറ്റിയും, മൈക്രോ ബ്ലോഗിങ്ങ് നെറ്റ്‌വർക്കായ ട്വിറ്ററും കൂടി ചേർന്ന് ask the doctor ക്യാമ്പയിന് തുടക്കം കുറിച്ചു. വീടുകളിൽ തന്നെ തുടരണമെന്ന കർശന നിർദ്ദേശം പൊതുജനങ്ങൾക്കുള്ളതിനാൽ കൊറോണ വൈറസ്‌ രോഗവുമായി ബന്ധപ്പെട്ട അവരുടെ ഏതു വിധത്തിലുള്ള സംശയങ്ങൾക്കും വളരെപ്പെട്ടെന്ന് പരിഹാരം കാണുക എന്നുള്ളതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ട്വിറ്ററിൽ # AskDXBdoctor എന്ന ഹാഷ് ടാഗോടു കൂടി സംശയങ്ങളും, പരാതികളും പോസ്റ്റ് ചെയ്യാവുന്നതാണ്.

error: Content is protected !!