ഇന്ത്യ കേരളം

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ നൽകുമെന്ന് ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ നൽകുമെന്ന് ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കാണ് പണം നൽകുക. കൂടാതെ ആർ പി ഗ്രൂപ്പിലെ ഒരു ലക്ഷം ജീവനക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമെത്തിക്കുമെന്നും വിവരമുണ്ട്. ഇറ്റലിയിലും സ്‌പെയിനിലുമുള്ള ആർപി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സഹായം നൽകും. നേരത്തെ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി പത്ത് കോടി സഹായധനം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് രവി പിള്ളയുടെ പ്രഖ്യാപനം.

error: Content is protected !!