ഇന്ത്യ കേരളം

കേരളത്തിൽ കൊറോണ വ്യാപനം തടയാൻ വിദഗ്ധ സമിതി രൂപീകരിക്കും; ബാറുകൾ പൂട്ടില്ല

കേരളത്തിൽ കൊറോണ വ്യാപനം തടയാൻ വിദഗ്ധ സമിതി രൂപീകരിക്കും; ബാറുകൾ പൂട്ടില്ല

കൊറോണ വ്യാപനം തടയാൻ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സമിതി രൂപീകരിക്കും. ഇതിനായി ഡോക്ടർമാരെ റിക്രൂട്ട് ചെയ്യും. കൂടുതൽ ആളുകൾക്ക് ആശുപത്രികളിലേക്ക് എത്തി ആരോഗ്യസ്ഥിതി ഉറപ്പുവരുത്താനുള്ള സാഹചര്യമൊരുക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും പ്രവർത്തന സമയം ദീർഘിപ്പിക്കും. ഡോക്റ്റര്മാരുടെ സംഘടനകളുമായി ചർച്ച ചെയ്തതിന് ശേഷം ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും.

സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്‌ലെറ്റുകളും പൂട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബാറുകളിൽ ടേബിളുകൾ അകറ്റിയിടുക, അണുവിമുക്തമാക്കുക, വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ കൗണ്ടറുകൾ തുറക്കുക തുടങ്ങിയ ക്രമീകരണങ്ങൾ നടപ്പാക്കാനാണ് സർക്കാരിന്റെ നിർദേശം.കൊറോണ ബാധ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കുന്ന ആഘാതം പരിഗണിച്ചാണ് ഈ തീരുമാനം. ബാറുകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതൽ എടുക്കാൻ ഉത്തരവിടും

error: Content is protected !!