ദുബായ്

ദുബായിൽ ഇനി ടാക്സി മാത്രമല്ല ബസ്സും നിങ്ങളുടെ അടുത്തേക്ക്.

ടാ​ക്​​സി മാ​ത്ര​മ​ല്ല, ബ​സും ഇ​നി നി​ങ്ങ​ളെ തേ​ടി വ​രും. യാ​ത്ര​ക്കാ​രെ അ​വ​രു​ടെ സ്​​ഥ​ല​ത്തെ​ത്തി പി​ക്ക്​ ചെ​യ്യു​ന്ന ‘ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​’ പ​ദ്ധ​തി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്. യാ​ത്ര​ക്കാ​രു​ടെ ന​ട​പ്പു​ദൂ​ര​വും കാ​ത്തി​രി​പ്പും കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി. ദു​ബൈ ഇ​ൻ​റ​ർ​നെ​റ്റ്​ സി​റ്റി, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി, അ​ൽ ബ​ർ​ഷ -1, ഗ്രീ​ൻ​സ്, സി​ലി​ക്ക​ൺ ഒ​യാ​സീ​സ്​ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​ര​മാ​യ​തി​ന്റെ പി​ന്നാ​ലെ​യാ​ണ്​ ബ​സ്​ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ച​ത്. ​
പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​ ത​യാ​റാ​ക്കി​യ ‘ഫ​സ്​​റ്റ്​ ആ​ൻ​ഡ്​ ലാ​സ്​​റ്റ്​ മൈ​ൽ ച​ല​ഞ്ച്​’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​ വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ സി.​ഇ.​ഒ അ​ഹ്​​മ​ദ്​ ബ​റോ​സി​യാ​ൻ പ​റ​ഞ്ഞു. മെ​ട്രോ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വ്യാ​പ​ക​മ​ല്ലാ​ത്ത ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യും സ​ർ​വി​സ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 18 പേ​ർ​ക്ക്​ യാ​ത്ര​ചെ​യ്യാ​വു​ന്ന ചെ​റി​യ ബ​സു​ക​ളാ​ണ്​ ഇ​ത്ത​രം സ​ർ​വി​സി​നാ​യി ഉ​പയോ​ഗി​ക്കു​ന്ന​ത്. കാ​ർ യാ​ത്രി​ക​രെ പൊ​തു​ഗ​താ​ഗ​ത​ത്തി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ കൂ​ടി ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

 

error: Content is protected !!