ഇന്ത്യ കേരളം

മുംബൈയിൽ കൊവിഡ് 19 ടെസ്റ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്യാം ; വൈകാതെ രാജ്യത്താകെ സേവനം ലഭ്യമാകും

മുംബൈ: കോവിഡ് 19 ടെസ്റ്റിനായി പ്രാക്ടോയുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയായ തൈറോ കെയറുമായി ചേർന്നാണ് പ്രാക്ടോ സേവനം ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ മുംബൈയിൽ മാത്രമാണ് സേവനം ലഭ്യമാക്കുന്നതെങ്കിലും വൈകാതെ രാജ്യമൊട്ടാകെ സേവനം ഉണ്ടാകുമെന്ന് പ്രാക്‌ടോ അധികൃതർ അറിയിച്ചു. കൊറോണ ടെസ്റ്റിനായി ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾ ടെസ്റ്റിനായി എത്തുമ്പോൾ ഡോക്ടറുടെ കുറിപ്പടി, ഫിസിഷ്യൻ ഒപ്പുവെച്ച ടെസ്റ്റ്‌ റിക്വിസിഷൻ ഫോം, ഒരു ഫോട്ടോ ഐഡി കാർഡ് എന്നിവയും കരുതണം.4500 രൂപയാണ് ചിലവ് വരുന്നത്.24 മുതൽ 48 മണിക്കൂറിനുള്ളിൽ ഫലം പ്രാക്‌ടോ വെബ്സൈറ്റിൽ നിന്നും അറിയാൻ കഴിയും. ഇന്നലെ മുതലാണ് മുംബൈയിൽ സേവനം ആരംഭിച്ചത്.

error: Content is protected !!