അന്തർദേശീയം

ചൈനയിൽ ആശങ്കകൾക്ക് ശമനം: വൻമതിൽ സഞ്ചാരികൾക്കായി തുറന്നു

ലോകമാകെ കൊറോണ ഭീതിയിൽ കഴിയുകയാണ്. എന്നാൽ കൊറോണ ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ ആശ്വാസത്തിന്റെ കിരണങ്ങൾ വന്നുതുടങ്ങി. വുഹാനിലടക്കം ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഈ കോവിഡ്‌ കാരണം ഏറ്റവും ദുരിതം നേരിട്ട മേഖലയിൽ ഒന്നാണ് ടൂറിസം. ലോകാത്ഭുതങ്ങളിൽ ഒന്നായ വൻമതിൽ ആണ് ചൈന ടൂറിസത്തിന്റെ പ്രധാന ആകർഷണം. കഴിഞ്ഞദിവസം വൻ മതിലിൻറെ ഒരുഭാഗം സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. തലസ്ഥാനമായ ബീജിങ്ങിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ബലാഡിങ് സെക്ഷൻ ആണ് തുറന്നിരിക്കുന്നത്. എങ്കിലും സന്ദർശകർക്കായി ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!