അബൂദാബി

ഹോം ഡെലിവറിക്കായി റീട്ടെയിലർമാർക്ക് സൗജന്യ ടാക്സി സേവനം വാഗ്ദാനം ചെയ്ത് അബുദാബി ഗതാഗത അതോറിറ്റി

റീറ്റെയ്ൽ ഔട്ട്ലെറ്റ്സുകളെ പിന്തുണയ്ക്കുന്നതിനായി അബുദാബിയിലെ ട്രാൻസ്പോർട്ട് അതോറിറ്റി ടാക്സി സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്തു.

ഔട്ട്‌ലെറ്റുകൾ സ്വന്തം വാനുകളിലൂടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയും ഡെലിവറിക്ക് കാലതാമസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതർ സൗജന്യ ടാക്സി സേവനം വാഗ്ദാനം ചെയ്തത്

കൊറോണ വൈറസ് പശ്ചാത്തലത്തിലുള്ള സേവനം സൗജന്യമാണ് കൂടാതെ ടാക്സി ബില്ലും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കില്ല.

അബുദാബിയിലെ എല്ലാ സെയിൽസ് ഔട്ട്‌ലെറ്റുകളിലും ടാക്സികൾ ലഭ്യമാക്കി പൊതുജനങ്ങൾക്ക് ഒരു ഡെലിവറി സേവനങ്ങൾ ലഭ്യമാക്കുന്നതാണ് ഈ സംരംഭം.

വാങ്ങിയ ഇനങ്ങൾ സെയിൽസ് പോയിന്റുകളിൽ നിന്ന് ശേഖരിച്ച് ഉപയോക്താക്കൾക്ക് കൈമാറും. കൂടാതെ പ്രതിരോധ നടപടികളെക്കുറിച്ച് ഡ്രൈവർമാർക്ക് മികച്ച പരിശീലനം നൽകുകയും ഡെലിവറി പ്രക്രിയയിൽ മാസ്കുകളും കയ്യുറകളും ധരിക്കുകയും ചെയ്യും .

എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കും അബുദാബി ടാക്സി ആപ്ലിക്കേഷൻ ഉപയോഗിച്ച് 600535353 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഈ സേവനം പ്രയോജനപ്പെടുത്താം

error: Content is protected !!