അജ്‌മാൻ അബൂദാബി ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇ യിലൊട്ടാകെയുള്ള തൊഴിലാളികളെ ദിവസത്തിൽ രണ്ടുതവണ കൊറോണ സ്ക്രീനിംഗ് ടെസ്റ്റിന് വിധേയമാക്കും

കോവിഡ് -19 കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ യുഎഇ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള താമസസ്ഥലങ്ങളിലെ തൊഴിലാളികളെ ദിവസത്തിൽ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കും.

വൈറസിന്റെ ടെമ്പറേച്ചറും മറ്റ് ലക്ഷണങ്ങളും ഉണ്ടോ എന്നറിയാനാണ് രാവിലെ തൊഴിലാളികൾ പോകുന്നതിനു മുമ്പും താമസസ്ഥലത്തേക്ക് മടങ്ങി വരുമ്പോഴും ദിവസത്തിൽ രണ്ടുതവണയായി പരിശോധന നടത്തുന്നത്.

തൊഴിലാളികൾക്കിടയിൽ ഉള്ള സുരക്ഷിതമായ ദൂരം ഉറപ്പാക്കാൻ വേണ്ടി ഒരു വാഹനത്തിലെ തൊഴിലാളികളുടെ എണ്ണം വാഹനത്തിന്റെ സീറ്റിംഗിന്റെ 25 ശതമാനത്തിൽ കൂടരുതെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു

error: Content is protected !!