അന്തർദേശീയം ഇന്ത്യ കേരളം

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് എട്ടാമത്തെ മരണം ബംഗാളിൽ ; കേരളത്തിൽ ഇന്ന് മാത്രം സ്ഥിരീകരിച്ച 28 കൊറോണ പോസിറ്റീവ് കേസുകളിൽ 25 പേരും ദുബായിൽ നിന്നും വന്നവർ

കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. ബംഗാളില്‍ ചികിത്സയിലായിരുന്ന 55കാരനാണ് തിങ്കളാഴ്ച മരിച്ചത്.ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം എട്ടായി ഉയര്‍ന്നു.ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ ബംഗാള്‍ സ്വദേശിക്ക് കഴിഞ്ഞ ആഴ്ചയാണ് വൈറസ് സ്ഥിരീകരിച്ചിരുന്നത്.ഹൃദയസംബന്ധമായ അസുഖങ്ങളും രോഗിക്കുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതെ സമയം കേരളത്തിൽ ഇന്ന് മാത്രം സ്ഥിരീകരിച്ച 28 കൊറോണ പോസിറ്റീവ് കേസുകളിൽ
25 പേരും ദുബായിൽ നിന്നും വന്നവർ ആയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു

error: Content is protected !!