അന്തർദേശീയം

ലണ്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ പരിശോധനാഫലം പോസിറ്റീവ് സ്ഥിരീകരിച്ചു

ലണ്ടനിലെ ചാള്‍സ് രാജകുമാരന്റെ കൊറോണ പരിശോധനാഫലം പോസിറ്റീവ് സ്ഥിരീകരിച്ചു .

71കാരനായ ചാള്‍സ്, കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു.
ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട്‌ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്.