കേരളം വിനോദം

കൊറോണ: ഏപ്രിൽ ആദ്യത്തോടെ ടിവി സീരിയലുകളുടെ സംപ്രേഷണവും നിലയ്ക്കും

ഏപ്രിൽ ആദ്യം മുതൽ മിനിസ്ക്രീനിൽ സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. സീരിയലുകൾക്ക് പുറമേ, റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ട് ചെയ്ത എപ്പിസോഡുകൾ തീർന്നു എന്നാണ് സൂചന. മാർച്ച് 31 വരെ സീരിയലുകളുടെ ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ രണ്ടാഴ്ച മുമ്പ് മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് അനിശ്ചിതകാലത്തേക്ക് നീണ്ടു.

error: Content is protected !!