അന്തർദേശീയം

കൊറോണ വൈറസ് വാക്സിൻ പരീക്ഷണം ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി 500 വോളന്റിയേഴ്സിനെ ക്ഷണിക്കുന്നു 

കൊറോണ വൈറസിനെതിരായ വാക്സിൻ പരീക്ഷണത്തിന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി 500 വോളന്റിയേഴ്സിനെ ക്ഷണിക്കുന്നു. എത്രയും പെട്ടെന്ന് മരുന്ന് ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ആദ്യമായി കണ്ടെത്തിയതിനാൽ കൃത്യമായ പരീക്ഷണ പ്രവർത്തനങ്ങൾക്ക് ശേഷം മാത്രമേ മരുന്ന് ഉപയോഗിക്കാൻ കഴിയുകയുള്ളു. 18 നും 55 നും ഇടയിൽ പ്രായമുള്ള, ആരോഗ്യപരമായി പ്രശ്നങ്ങളൊന്നുമില്ലാത്ത വോളന്റിയേഴ്സിനെയാണ്  യൂണിവേഴ്സിറ്റി ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ തെയിംസ് വാലി മേഖലയിലാണ് പരീക്ഷണം നടക്കുക. 2014 ൽ പശ്ചിമാഫ്രിക്കയിൽ എബോള വൈറസ് പടർന്നു പിടിച്ചപ്പോഴും ഇത്തരത്തിലുള്ള ഗവേഷണങ്ങൾ യൂണിവേഴ്സിറ്റി നടത്തിയിരുന്നു. പരീക്ഷണത്തിന് UK ഗവണ്മെന്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

error: Content is protected !!