ഇന്ത്യ

ബംഗളൂരുവിൽ നിന്ന് ബസ് മാർഗം ഹൈദരാബാദിൽ എത്തിയ വ്യക്തിക്ക് കൊറോണ സ്ഥിരീകരിച്ചു , ഹൈദരാബാദിൽ 27 പേർ നിരീക്ഷണത്തിൽ

കൊറോണയെ തുടർന്ന് ഹൈദരാബാദിൽ 27 പേർ നിരീക്ഷണത്തിൽ. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ചവരെയാണ് ഐസൊലേഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്.

ബംഗളൂരുവിൽ നിന്ന് ബസ് മാർഗം ഹൈദരാബാദിൽ എത്തിയ വ്യക്തിയിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ബസിലുണ്ടായിരുന്ന മറ്റ് സഹയാത്രികരാണ് നിരീക്ഷണത്തിലുള്ളത്.

അതേസമയം, ഡൽഹിയിൽ കോവിഡ് ബാധിച്ച വ്യക്തി സഞ്ചരിച്ച വിയന്ന-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും നീരീക്ഷണത്തിലാണ്. ഫ്രിബ്രുവരി 25നാണ് ഇയാൾ യാത്ര ചെയ്തത്.

അതിനിടെ കൊറോണ വൈറസ് ബാധമൂലം മരിച്ച ആളുകളുടെ എണ്ണം 3000 കടന്നു. അമേരിക്കയിൽ കൊവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം ആറായി. ചൈനയിൽ 31 പേർ മരിച്ചു. അമേരിക്കയിൽ ആറ് പേരുടെ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് വാഷിംഗ്ടണിലാണ്. കാലിഫോർണിയയിൽ 20 പേർക്ക് രോഗ ബാധയുണ്ട്. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 39 ആണ്. ഇറ്റലിയിൽ മരണം 56 ആയി.

error: Content is protected !!