അന്തർദേശീയം ഇന്ത്യ കേരളം

ലഡാക്കിൽ സൈനികന് കൊറോണ

ന്യൂഡൽഹി: ലഡാക്ക് സ്കൗട്സിലെ ഒരു സൈനികന് വൈറസ് ബാധ സ്ഥിരീകരിച്ചു. തീർത്ഥാടനത്തിനായി ഇറാനിൽ പോയി തിരിച്ചെത്തിയ പിതാവിൽ നിന്നാണ് ഇയാൾക്ക് പകർന്നത്. അവധിക്ക് സൈനികൻ വീട്ടിൽ പോയിരുന്നു. സൈനികൻറെ സഹോദരിയും ഭാര്യയും എല്ലാ കുടുംബാംഗങ്ങളും ഇപ്പോൾ നിരീക്ഷണത്തിലാണ്.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരി ലേക്കുള്ള സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയർന്നു.

error: Content is protected !!