ആരോഗ്യം ഇന്ത്യ കേരളം ദുബായ്

കാസർഗോഡ് നിന്ന് തിരികെ ദുബായിൽ നൈഫിൽ എത്തിയ ആൾക്ക് രോഗമുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ നെഗറ്റീവ് ആണെന്ന് പുതിയ റിസൾട്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ദുബായ് നൈഫ് മേഖലയിൽ നിന്ന് അവധിക്ക് കാസർഗോട്ടേക്ക് പോയ യുവാവ് കഴിഞ്ഞ ദിവസം തിരികെ ദെയ്‌റ നൈഫിലേക്ക് വന്നപ്പോൾ പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെങ്കിലും ഇപ്പോൾ കിട്ടിയ അന്തിമ പരിശോധന ഫലത്തിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. കാസർഗോഡ് പാറപ്പള്ളി സ്വദേശിയാണ് ഈ ചെറുപ്പക്കാരൻ. ഇദ്ദേഹം ഇപ്പോഴും ദുബായിലെ ഒരു ആശുപത്രിയിൽ തുടരുകയാണ്. ഉടൻ ആശുപത്രി വിടാമെന്നും സൂചനയുണ്ട്. അന്തിമ പരിശോധന ഫലത്തിൽ നെഗറ്റീവ് ആയ വിവരം ഈ ചെറുപ്പക്കാരന്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്

error: Content is protected !!