ദുബായ് സോഷ്യൽ മീഡിയ വൈറൽ

ദുബായ് മെട്രോയിലും സോഷ്യൽ ഡിസ്റ്റൻസ് നിർബന്ധമാക്കി : യാത്രക്കാരുടെ എണ്ണവും കുറക്കാൻ നിർദ്ദേശം

യു എ ഇ യിൽ ഇന്നലെ 50 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ദുബായ് മെട്രോയുടെ യാത്രക്കാരുടെ കാര്യത്തിലും സാമൂഹിക അകലം നിർബന്ധമാക്കി.

യാത്രക്കാർ തമ്മിലുള്ള പ്രത്യേക അകലം വർദ്ധിപ്പിക്കുന്നതിനാണ് പുതിയ നിരീക്ഷണം ഏർപ്പാടാക്കിയിരിക്കുന്നത്. ഇതനുസരിച്ച്‌ മെട്രോയുടെ ഓരോ ബോഗിയിലും യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്.  

കൊറോണ വൈറസ്  പടരാതിരിക്കാൻ ദുബായ് മെട്രോ അതിന്റെ എല്ലാ സ്റ്റേഷനുകളിലും നിരവധി മുൻകരുതൽ നടപടികൾ നടപ്പാക്കിയിട്ടുണ്ട്

Dubai metro social distancing

മെട്രോയിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ നിർദ്ദേശിച്ചു

View image on Twitter

error: Content is protected !!