ഷാർജ

കോറോണവൈറസ് ; ഷാർജയിൽ വൈദ്യുതി ബില്ലുകൾക്ക് നാല് മാസത്തേക്ക് 10% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്‌ ഷാർജ ഭരണാധികാരി

സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ചൊവ്വാഴ്ച എമിറേറ്റിലെ വൈദ്യുതി ബില്ലുകൾക്ക് നാല് മാസത്തേക്ക് 10 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

കോവിഡ് -19 കൊറോണ വൈറസിനെതിരെ രാജ്യം പോരാടുമ്പോൾ നിവാസികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ഷാർജ സർക്കാർ പ്രഖ്യാപിക്കുന്ന നിരവധി നടപടികളിലൊന്നാണ് തീരുമാനമെന്ന് റേഡിയോ ഷോയിൽ സംസാരിച്ച ഷെയ്ഖ് സുൽത്താൻ പറഞ്ഞു.