ദുബായ്

കൊറോണ വൈറസ് വ്യാപനം ; ദുബായിലെ സ്വകാര്യ മേഖലയിലെ ഭൂരിഭാഗം ജോലിക്കാരോടും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം

ദുബായിലെ 80 ശതമാനം ജീവനക്കാരോടും വീട്ടിൽ ഇരുന്ന് കൊണ്ട് നിന്ന് ജോലി ആരംഭിക്കാൻ ദുബായിലെ എല്ലാ സ്വകാര്യ മേഖലകളോടും ദുബായ് എക്കണോമി നിർദ്ദേശിച്ചു.

യുഎഇയിലെ കോവിഡ് -19 മുൻകരുതൽ നടപടികൾക്ക് അനുസൃതമായാണ് ഈ നിർദ്ദേശം

ഇന്ന് മുതൽ (മാർച്ച് 25 ബുധനാഴ്ച)  ഏപ്രിൽ 9 വ്യാഴം വരെ ഈ നിർദ്ദേശം പാലിക്കണം.

ഫാർമസികൾ, ഗ്രോസറികൾ , സൂപ്പർമാർക്കറ്റുകൾ, കോപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയെ ഈ നിർദ്ദേശത്തിൽ നിന്ന് ദുബായ് എക്കണോമി ഒഴിവാക്കിയിട്ടുണ്ട്