ഷാർജ

കൊറോണ വൈറസ് ; ഷാർജയിൽ ഏപ്രിൽ അവസാനം വരെ പൊതു പരിപാടികൾ ഇല്ല

വിവാഹ ഹാളുകൾ, ഇവന്റ് ഹാളുകൾ, ഹോട്ടലുകൾ, സർക്കാർ, കമ്മ്യൂണിറ്റി സൗകര്യങ്ങൾ എന്നീ എല്ലാ സാമൂഹിക, കായിക ഇന ആഘോഷങ്ങളും ഏപ്രിൽ അവസാനം വരെ നിർത്തിവയ്ക്കുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഇന്ന് (മാർച്ച് 29 ഞായറാഴ്ച) പ്രഖ്യാപിച്ചു.

കിരീടാവകാശിയും ഷാർജയിലെ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.

തീരുമാനത്തിലെ വ്യവസ്ഥകൾ 2020 ഏപ്രിൽ 1 മുതൽ 2020 ഏപ്രിൽ അവസാനം വരെ നടപ്പാക്കുകയും ആവശ്യമെങ്കിൽ വിപുലീകരിക്കുകയും ചെയ്യും.

error: Content is protected !!