ദുബായ്

കൊറോണ വൈറസ് ; ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനായി കാമ്പയിൻ ആരംഭിച്ച് ദുബായ് ഭരണാധികാരി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിലെ മെഡിക്കൽ സ്റ്റാഫുകൾക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതിനായി ഒരു ഓൺലൈൻ കാമ്പെയ്ൻ ആരംഭിച്ചു.

ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർമാർ എന്നിവരോട് നന്ദി പറയുവാൻ വേണ്ടി ഷെയ്ഖ് മുഹമ്മദ് എല്ലാവരേയും ട്വിറ്ററിൽ ക്ഷണിച്ചു.

ട്വീറ്റ് ഇങ്ങനെ

“ നിങ്ങളുടെ ആദ്യ പ്രതിരോധത്തിന്  നന്ദി. നിങ്ങളുടെ ത്യാഗങ്ങൾക്കും രാജ്യത്തിനുവേണ്ടിയുള്ള ജാഗ്രതയ്ക്കും നന്ദി,” “നിങ്ങളാണ് ഇന്ന് മാതൃരാജ്യത്തിന്റെ സംരക്ഷകർ ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു.

എല്ലാവരോടും നന്ദി പറയാനും അവരുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കാനും ഞാൻ ക്ഷണിക്കുന്നു, അദ്ദേഹം പറഞ്ഞു.

error: Content is protected !!