അബൂദാബി ദുബായ്

കൊറോണവൈറസ് വ്യാപനം: ദുബായ് മെട്രോ ഉൾപ്പെടെ യുഎഇയിലെ എല്ലാ പൊതുഗതാഗതവും കുറച്ച് ദിവസത്തേക്ക് നിർത്തിവെക്കുന്നു

ദുബായ് മെട്രോ ഉൾപ്പെടെ യുഎഇയിലെ എല്ലാ പൊതുഗതാഗതവും മാർച്ച് 26 വ്യാഴാഴ്ച രാത്രി 8 മണി മുതൽ മാർച്ച് 29 ഞായറാഴ്ച്ച രാവിലെ 6 വരെ നിർത്തി വെക്കുമെന്ന് ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

സ്റ്റെറിലൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് രാജ്യവ്യാപകമായി ഗതാഗതം നിയന്ത്രിക്കുകയും പൊതുഗതാഗതവും മെട്രോ സേവനങ്ങളും നിർത്തിവെക്കുന്നത്.

സ്റ്റെറിലൈസേഷൻ നടക്കുന്ന ഈ കാലയളവിൽ ഭക്ഷണവും മരുന്നും വാങ്ങുന്നതിനോ ഊർജ്ജം , ആശയവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, പോലീസ്, സൈനിക, തപാൽ, ഷിപ്പിംഗ്, ഫാർമസ്യൂട്ടിക്കൽസ്, ജല, ഭക്ഷ്യ മേഖല, സിവിൽ ഏവിയേഷൻ, വിമാനത്താവളങ്ങൾ, സാമ്പത്തിക, ബാങ്കിംഗ്, സർക്കാർ മാധ്യമങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ, കൺസ്ട്രക്ഷൻ മേഖലകൾ എന്നീ മേഖലയിൽ ഉള്ളവരോ അല്ലാതെ എല്ലാവരും തന്നെ വീട്ടിൽ തന്നെ തുടരണമെന്നും പുറത്തുപോകരുതെന്നും ആരോഗ്യ മന്ത്രാലയങ്ങളും ആഭ്യന്തര മന്ത്രാലയങ്ങളും അറിയിച്ചു.

ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ, കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ , ഗ്രോസറികൾ , സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവയെ 24 മണിക്കൂർ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് മന്ത്രാലയങ്ങൾ അറിയിച്ചു.

error: Content is protected !!