അബൂദാബി സോഷ്യൽ മീഡിയ വൈറൽ

കോവിഡ്‌ 19 ; യു എ ഇ യിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ, 30 ലക്ഷം ദിർഹം പിഴ, മൂന്നുവർഷം തടവ്

കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ രോഗത്തെക്കുറിച്ച് യു.എ.ഇ. യിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. 30 ലക്ഷം ദിർഹം പിഴയും മൂന്നുവർഷം ജയിൽശിക്ഷയുമുൾപ്പെടെ അനുഭവിക്കേണ്ടിവരുമെന്ന് യു.എ.ഇ. ആഭ്യന്തരമന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകി.
ഓൺലൈൻ നിയമമനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുക. സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത്. ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് കോവിഡ്-19 ബാധിച്ച ആളുകളുടെ എണ്ണം പെരുപ്പിച്ചുകാണിക്കുന്നതരം അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത്. അത് സമൂഹത്തിൽ ഭയവും പരിഭ്രാന്തിയും ഇരട്ടിയാക്കും.

അതേസമയം രോഗത്തിനെതിേര ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.കഴിഞ്ഞദിവസങ്ങളിൽ സർക്കാർ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അബുദാബി സായിദ് യൂണിവേഴ്‌സിറ്റിയിൽ വൈറസ് ബാധയുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നത് വിദ്യാർഥികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.വൈറസ് ബാധയുമായി ആരോഗ്യ അധികൃതർ നൽകുന്ന വിവരങ്ങൾ മാത്രമേ പിന്തുടരാവൂ. ആരോഗ്യ-പ്രതിരോധ മന്ത്രാലയം. പുറപ്പെടുവിക്കുന്ന പൊതു ആരോഗ്യ മാർഗനിർദേശങ്ങളും മുൻകരുതൽ നടപടികളും പാലിക്കണം.
സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്. മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം കർശനമായി പാലിക്കണം. വ്യാജവാർത്തകളോ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വിവരങ്ങളോ പ്രചരിപ്പിച്ചാൽ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും അധികൃതർ ഓർമപ്പെടുത്തി.

error: Content is protected !!